Chennai Alert

Tamilnadu heavy rain

തമിഴ്നാട്ടിൽ കനത്ത മഴ; ചെന്നൈ ഉൾപ്പെടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

നിവ ലേഖകൻ

തമിഴ്നാട്ടിൽ അതിശക്തമായ മഴയെ തുടർന്ന് ചെന്നൈ ഉൾപ്പെടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അഞ്ച് തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.