CheatingCase

Nivin Pauly Police Notice

വഞ്ചനാ കേസിൽ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ്; എബ്രിഡ് ഷൈനും നോട്ടീസ്

നിവ ലേഖകൻ

'ആക്ഷൻ ഹീറോ ബിജു 2' സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന പരാതിയിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.