Cheating Case

കണ്ണൂർ പി.എസ്.സി പരീക്ഷാ കോപ്പിയടി: കൂടുതൽ പേരിലേക്ക് അന്വേഷണം
കണ്ണൂരിൽ പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിനാണ് അന്വേഷണ ചുമതല. പ്രതികളായ സഹദ്, സബീൽ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

അധ്യാപികയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പൂർവ വിദ്യാർത്ഥി അറസ്റ്റിൽ
മലപ്പുറത്ത് അധ്യാപികയെ കബളിപ്പിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയെടുത്ത കേസിൽ പൂർവ വിദ്യാർത്ഥി അറസ്റ്റിലായി. സ്വർണ ബിസിനസ് ആരംഭിക്കാനാണെന്ന് പറഞ്ഞാണ് ഇയാൾ അധ്യാപികയെ സമീപിച്ചത്. തുടർന്ന് പല തവണകളായി പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുകയായിരുന്നു.

വഞ്ചനാ കേസിൽ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ്
വഞ്ചനാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ് നൽകി. 'ആക്ഷൻ ഹീറോ ബിജു 2' സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന പരാതിയിലാണ് നോട്ടീസ്. ഷംനാസ് എന്ന നിർമ്മാതാവ് നൽകിയ പരാതിയിലാണ് തലയോലപ്പറമ്പ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

വഞ്ചനാ കേസ്: വസ്തുതകൾ വളച്ചൊടിക്കുന്നു, നിയമനടപടി സ്വീകരിക്കും; നിവിൻ പോളി
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിൽ നിവിൻ പോളി പ്രതികരിക്കുന്നു. വസ്തുതകൾ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് കേസ് എന്നും ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.