ChatGPT

ഓപ്പൺ എഐ ഏറ്റെടുക്കാൻ ഇലോൺ മസ്കിന്റെ ശ്രമം; സാം ആൾട്ട്മാൻ നിരസിച്ചു
ഇലോൺ മസ്ക് നയിക്കുന്ന നിക്ഷേപക സംഘം ഓപ്പൺ എഐ ഏറ്റെടുക്കാൻ 8.46 ലക്ഷം കോടി രൂപ വില നിർദ്ദേശിച്ചു. എന്നാൽ സ്ഥാപകൻ സാം ആൾട്ട്മാൻ ഈ നിർദ്ദേശം നിരസിച്ചു. ആൾട്ട്മാൻ തന്റെ പ്രതികരണം എക്സിൽ പങ്കുവച്ചു.

ഇന്ത്യയുടെ സ്വന്തം എഐ: ചാറ്റ് ജിപിടിക്കും വെല്ലുവിളി
കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ത്യൻ നിർമിത ജനറേറ്റീവ് എഐ മോഡലിന്റെ വികസനം പ്രഖ്യാപിച്ചു. പത്ത് മാസത്തിനുള്ളിൽ മോഡൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഡാറ്റാ സുരക്ഷയും പ്രാദേശിക ഭാഷകളിലേക്കുള്ള വിവരങ്ങളുടെ ലഭ്യതയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

ചാറ്റ്ജിപിടിയ്ക്ക് ചൈനയിൽ നിന്ന് എതിരാളി; ഡീപ്സീക്ക് ആർ1
ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയ്ക്ക് ഒത്ത എതിരാളിയായി ചൈന ഡീപ്സീക്ക് ആർ1 പുറത്തിറക്കി. കുറഞ്ഞ ചെലവിലും സമയത്തിലും വികസിപ്പിച്ചെടുത്ത ഡീപ്സീക്ക് ആർ1, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ നീക്കത്തെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല ഗൗരവമായി കാണുന്നു.

ചാറ്റ്ജിപിടി അര മണിക്കൂർ പണിമുടക്കി; 19,000-ലധികം ഉപയോക്താക്കളെ ബാധിച്ചു
ഓപ്പണ്എഐയുടെ ചാറ്റ്ജിപിടി ശനിയാഴ്ച പുലര്ച്ചെ അര മണിക്കൂർ പ്രവർത്തനരഹിതമായി. 19,403-ലധികം ഉപയോക്താക്കളെ ബാധിച്ചു. സേവനം വൈകാതെ പുനഃസ്ഥാപിച്ചു.

പിഡിഎഫ് വിശകലനത്തിന് ചാറ്റ് ജിപിടി; പുതിയ സംവിധാനം എങ്ങനെ ഉപയോഗിക്കാം?
ചാറ്റ് ജിപിടിയിൽ പുതിയതായി പിഡിഎഫ് അപ്ലോഡ് ചെയ്യാനും വിശകലനം നടത്താനുമുള്ള സംവിധാനം വന്നു. ഇത് ഉപയോഗിച്ച് സൗജന്യമായി പിഡിഎഫുകൾ വിശകലനം ചെയ്യാം. ഈ സംവിധാനം സമയവും അധ്വാനവും ലാഭിക്കാൻ സഹായിക്കും.

റൈറ്റിങ്, കോഡിങ് പ്രോജക്ടുകൾ എളുപ്പമാക്കാൻ ചാറ്റ്ജിപിടിയുടെ പുതിയ ടൂൾ ‘ക്യാൻവാസ്’
ചാറ്റ്ജിപിടി പുറത്തിറക്കിയ പുതിയ ടൂൾ ക്യാൻവാസ് റൈറ്റിങ്, കോഡിങ് പ്രോജക്ടുകൾ എളുപ്പമാക്കും. ഉപയോക്താവിനും ചാറ്റ്ജിപിടിക്കും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത. ജിപിടി 4-0 മോഡലിൽ അടിസ്ഥാനമാക്കിയാണ് ക്യാൻവാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓപ്പണ് എഐയുടെ അഡ്വാന്സ്ഡ് വോയിസ് മോഡ്: ചാറ്റ് ജിപിടിക്ക് പുതിയ മുഖം
അമേരിക്കന് ആര്ട്ടിഫിഷല് ഇന്റലിജന്സ് കമ്പനിയായ ഓപ്പണ് എഐ അഡ്വാന്സ്ഡ് വോയിസ് മോഡ് അവതരിപ്പിച്ചു. പുതിയ അഞ്ച് വോയിസുകള് ഉള്പ്പെടെ ആകെ ഒമ്പത് വോയിസുകള് ലഭ്യമാകും. ആദ്യം പ്രസ് ആന്ഡ് ടീംസ് ഉപഭോക്താക്കള്ക്കും പിന്നീട് എന്റര്പ്രൈസ് ആന്ഡ് എഡ്യുകേഷന് ഉപഭോക്താക്കള്ക്കും സേവനം ലഭ്യമാകും.

ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…
ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.