Charlie Kirk

ചാർലി കിർക്ക് കൊലക്കേസ്: പ്രതി കസ്റ്റഡിയിലെന്ന് ട്രംപ്
അമേരിക്കൻ പോഡ്കാസ്റ്റർ ചാർലി കിർക്കിന്റെ കൊലപാതകിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. യൂട്ടാ വാലി സർവകലാശാല കെട്ടിടത്തിന് മുകളിൽ നിന്നാണ് കിർക്കിന് നേരെ വെടിയുതിർത്തത്. എഫ്ബിഐ പ്രതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ സ്ഥിരീകരണം വരുന്നത്.

ചാർളി കിർക്ക് കൊലപാതകം: പ്രതിയെ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ച് എഫ്ബിഐ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിന്റെ കൊലപാതകത്തിൽ പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു. പ്രതിയെ കണ്ടെത്തുന്നതിന് സഹായിക്കുന്നവർക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചു. യൂട്ടാ വാലി സർവകലാശാല കെട്ടിടത്തിന് മുകളിൽ നിന്നാണ് ചാർളി കിർക്കിന് നേരെ വെടിയുതിർത്തതെന്നാണ് നിഗമനം.

ട്രംപിന്റെ അടുത്ത അനുയായിയും കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റു മരിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റു മരിച്ചു. യൂട്ട യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. അദ്ദേഹത്തിന് 31 വയസ്സായിരുന്നു.

ട്രംപ് അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് വെടിയേറ്റ് മരിച്ചു
അമേരിക്കൻ മാധ്യമപ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കെർക്ക് വെടിയേറ്റ് മരിച്ചു. യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുമ്പോളായിരുന്നു അക്രമം. അക്രമിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ അറിയിച്ചു.