Champions League

ചാമ്പ്യൻസ് ലീഗ് വിജയം: പാരീസിൽ പി എസ് ജി താരങ്ങളുടെ പരേഡിനിടെ അനിഷ്ട സംഭവങ്ങൾ
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയിച്ച പാരീസ് സെന്റ് ജെർമെയ്ൻ പാരീസിൽ പരേഡ് നടത്തി. ഫ്രാൻസിലെ ചാംപ്സ്-എലിസി അവന്യൂവിലായിരുന്നു ടീമിന്റെ ആഘോഷപരിപാടികൾ. കിരീടം നേടിയ രാത്രിയിലുണ്ടായ അക്രമസംഭവങ്ങൾ കാരണം ആഘോഷങ്ങൾക്ക് നിറം കുറഞ്ഞു.

പിഎസ്ജി കിരീടധാരണത്തിന്റെ ആഘോഷം അക്രമാസക്തം; ഫ്രാൻസിൽ രണ്ട് മരണം
പാരീസ് സെന്റ് ജെർമെയ്ൻ്റെ (പി എസ് ജി) ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിൻ്റെ വിജയാഘോഷം അക്രമാസക്തമായി. ഫ്രാൻസിൽ രണ്ട് പേർ മരിച്ചു. ആഘോഷത്തിനിടെ നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തു.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റെക്കോഡുകൾ തകർത്ത് ഡെസിറെ ഡൂയെ; പിഎസ്ജിക്ക് പുതിയ നേട്ടങ്ങൾ
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഡെസിറെ ഡൂയെ ഇരട്ട ഗോൾ നേടി റെക്കോർഡ് സ്ഥാപിച്ചു. യൂറോപ്യൻ കപ്പ് ഫൈനലിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ ഫ്രഞ്ച് കളിക്കാരനുമാണ് ഡെസിറെ. സെന്നി മയൂലു ഗോൾ നേടിയതോടെ, യൂറോപ്യൻ കപ്പ് ഫൈനലിൽ ഒന്നിലധികം കൗമാരക്കാർ ഗോൾ നേടുന്ന ആദ്യ ടീമായി പി എസ് ജി മാറി.

സനയ്ക്ക് ആദരം; യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടിഫോ ഉയർത്തി പിഎസ്ജി ആരാധകർ
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജി ആരാധകർ ലൂയിസ് എൻ്റിക്വെയുടെ മകൾ സനയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കാൻസറിനെ തുടർന്ന് ഒമ്പതാം വയസ്സിൽ മരിച്ച സനയുടെ ഓർമയ്ക്കായാണ് ടിഫോ ഉയർത്തിയത്. ടിഫോ ഉയർത്തിയ ആരാധകർക്ക് എൻ്റിക്വെ നന്ദി പറഞ്ഞു.

ചാമ്പ്യൻസ് ലീഗ്: ചെൽസിക്കും യോഗ്യത; ലിവർപൂൾ ഒന്നാമത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും ആഴ്സണലും നേരത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. സൂപ്പർ സൺഡേയിലെ മത്സരങ്ങളിൽ വിജയിച്ച് ചെൽസിയും, മാഞ്ചസ്റ്റർ സിറ്റിയും ന്യൂകാസിൽ യുണൈറ്റഡും യോഗ്യത നേടി. 84 പോയിന്റുമായി ലിവർപൂളാണ് പ്രീമിയർ ലീഗിൽ മുന്നിൽ.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയും ഇന്റർ മിലാനും നേർക്കുനേർ
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയും ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനും മാറ്റുരയ്ക്കുന്നു. ആഴ്സണലിനെ തോൽപ്പിച്ച് പിഎസ്ജിയും ബാഴ്സലോണയെ പരാജയപ്പെടുത്തി ഇന്റർ മിലാനും ഫൈനലിൽ പ്രവേശിച്ചു. ജൂൺ ഒന്നിനാണ് ഫൈനൽ മത്സരം.

ചാമ്പ്യൻസ് ലീഗ് സെമിയിൽ പിഎസ്ജിക്ക് ജയം
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ പിഎസ്ജി ആഴ്സണലിനെ തോൽപ്പിച്ചു. നാലാം മിനിറ്റിൽ ഔസ്മാൻ ഡെമ്പാല നേടിയ ഗോളാണ് പിഎസ്ജിയ്ക്ക് വിജയം സമ്മാനിച്ചത്. മറ്റൊരു സെമിയിൽ ഇന്ന് ബാഴ്സലോണയും ഇന്റർമിലാനും ഏറ്റുമുട്ടും.

ചാമ്പ്യൻസ് ലീഗിൽ നിന്ന് റയൽ മാഡ്രിഡ് പുറത്ത്; ആഴ്സണൽ സെമിയിൽ
സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡ് ആഴ്സണലിനോട് 2-1ന് പരാജയപ്പെട്ടു. ആകെ 5-1 എന്ന സ്കോറിന് ആഴ്സണൽ സെമിയിലേക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ ബയേൺ മ്യൂണിക്കിനെ മറികടന്ന് സെമിയിലെത്തി.

ചാമ്പ്യൻസ് ലീഗ് സെമി: ഇന്ന് നിർണായക പോരാട്ടങ്ങൾ
ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് അവസാനമാകും. റയൽ മാഡ്രിഡ്- ആഴ്സണൽ, ഇന്റർ മിലാൻ- ബയേൺ മ്യൂണിക്ക് പോരാട്ടങ്ങൾ ഇന്ന്. പുലർച്ചെ 12.30ന് മത്സരങ്ങൾ ആരംഭിക്കും.

റയൽ താരങ്ങൾ പരിശീലനത്തിനിടെ ഏറ്റുമുട്ടി; ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് ആശങ്ക
റയൽ മാഡ്രിഡ് താരങ്ങൾ പരിശീലനത്തിനിടെ ഏറ്റുമുട്ടി. ജൂഡ് ബെല്ലിങ്ഹാമും അന്റോണിയോ റൂഡിഗറുമാണ് വാക്കേറ്റത്തിലേർപ്പെട്ടത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ടീമിന്റെ ഐക്യത്തെക്കുറിച്ച് ആശങ്ക.

റയൽ മാഡ്രിഡ് പെനാൽറ്റി ഷൂട്ടൗട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്തു
പെനാൽറ്റി ഷൂട്ടൗട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തിൽ 2-1 ന്റെ വിജയവുമായി എത്തിയ റയലിനെതിരെ മികച്ച പ്രകടനമാണ് അത്ലറ്റിക്കോ കാഴ്ചവെച്ചത്. എന്നാൽ, നിർണായകമായ പെനാൽറ്റി ഷൂട്ടൗട്ടിൽ റയലിന് മുന്നിൽ അടിയറവു പറയേണ്ടി വന്നു.