ചെങ്ങന്നൂരിലെ പാണ്ടനാട് നടന്ന ചാമ്പ്യൻസ് ബോട്ട് ക്ലബ്ബിന്റെ ഫൈനലിൽ വീയപുരം ചുണ്ടൻ വിജയിച്ചു. നെഹ്റു ട്രോഫിയിലെ പരാജയത്തിന് പകരം വീട്ടിയ വില്ലേജ് ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനെ പിന്തള്ളി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഇരു ടീമുകളും 20 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പമെത്തി.