കേരളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമ്മാണം, ശുചിത്വം, കുടിവെള്ളം, ആരോഗ്യം, സാമ്പത്തിക സുരക്ഷ തുടങ്ങിയ മേഖലകളിലാണ് ഈ പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത്. ജിഎസ്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ധനമന്ത്രി ഈ വിവരങ്ങൾ പങ്കുവെച്ചത്.