Central Government Fund

Wayanad landslide fund

വയനാടിന് തുച്ഛമായ തുക അനുവദിച്ച കേന്ദ്രനടപടിയിൽ വിമർശനവുമായി പ്രിയങ്ക ഗാന്ധി

നിവ ലേഖകൻ

വയനാടിന് 260 കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. 2221 കോടി രൂപ ആവശ്യപ്പെട്ട സ്ഥാനത്ത് 260 കോടി രൂപ മാത്രം അനുവദിച്ചത് വയനാട്ടിലെ ജനങ്ങളോടുള്ള അവഗണനയാണെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ വലിയ പ്രതീക്ഷയിലായിരുന്ന വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് നിരാശയാണെന്നും അവർ കൂട്ടിച്ചേർത്തു.