Central Government Aid

Central aid to Wayanad

മുണ്ടക്കൈ ഉരുൾപൊട്ടൽ: കേന്ദ്രസഹായം വയനാടിനുള്ള പ്രത്യേക പാക്കേജാണോയെന്ന് വ്യക്തതയില്ലെന്ന് മന്ത്രി എം.ബി. രാജേഷ്

നിവ ലേഖകൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച 260. 56 കോടി രൂപയുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. ഇത് വയനാടിനുള്ള പ്രത്യേക സഹായമാണോ അതോ കേരളത്തിനുള്ള അധിക സഹായമാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിൽ കേരളത്തിന് പ്രത്യേക സഹായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.