Censorship Controversy

കലയ്ക്ക് സെൻസർഷിപ്പ് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യം: മുരളി ഗോപി
നിവ ലേഖകൻ
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ജെഎസ്കെ സിനിമയുടെ സെൻസർഷിപ്പ് വിവാദങ്ങൾക്കിടയിൽ മുരളി ഗോപിയുടെ പ്രതികരണം. കലയെ സെൻസർ ചെയ്യുന്നത് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമയുടെ പേര് 'ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു. റിലീസ് വൈകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാൽ സിനിമ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കും.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: പ്രതികരണവുമായി പ്രവീൺ നാരായണൻ
നിവ ലേഖകൻ
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ സെൻസറിംഗുമായി ബന്ധപെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രവീൺ നാരായണൻ. സിനിമയുടെ റീ സെൻസറിംഗ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മാറ്റങ്ങൾ വരുത്തിയ ചിത്രം ഉടൻ തന്നെ സെൻസർ ബോർഡിന് സമർപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.