Celebrity Deaths

പ്രമുഖ അമേരിക്കൻ ടെലിവിഷൻ താരം ചക്ക് വൂളറി അന്തരിച്ചു
പ്രമുഖ അമേരിക്കൻ ടെലിവിഷൻ താരം ചക്ക് വൂളറി 83-ാം വയസ്സിൽ അന്തരിച്ചു. വീൽ ഓഫ് ഫോർച്യൂൺ, ലവ് കണക്ഷൻ, സ്ക്രാബിൾ തുടങ്ങിയ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അദ്ദേഹം മികച്ച സംഗീതജ്ഞൻ കൂടിയായിരുന്നു. അടുത്തിടെ "ബ്ലൻഡ് ഫോഴ്സ് ട്രൂത്" എന്ന പോഡ്കാസ്റ്റ് അവതരിപ്പിച്ചു വരികയായിരുന്നു.

പ്രശസ്ത ‘ടാർസൻ’ താരം റോൺ പിയേഴ്സ് ഇലൈ അന്തരിച്ചു
പ്രശസ്ത അമേരിക്കൻ നടൻ റോൺ പിയേഴ്സ് ഇലൈ 86-ാം വയസ്സിൽ അന്തരിച്ചു. 'ടാർസൻ' ടെലിവിഷൻ സീരീസിലൂടെ പ്രശസ്തനായ താരം കാലിഫോർണിയയിലെ വീട്ടിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. മകൾ കിർസ്റ്റിൻ കാസലെ ഇലൈ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്.

വണ് ഡയറക്ഷന് മുന് താരം ലിയാം പെയ്ന് ദാരുണാന്ത്യം; ഹോട്ടല് ബാല്ക്കണിയില് നിന്ന് വീണു
ബ്രിട്ടീഷ് ബോയ്ബാന്ഡ് വണ് ഡയറക്ഷന്റെ മുന് അംഗം ലിയാം പെയ്ന് അര്ജന്റീനയില് ദാരുണാന്ത്യം സംഭവിച്ചു. ഹോട്ടലിന്റെ മൂന്നാം നിലയിലെ ബാല്ക്കണിയില് നിന്നാണ് അദ്ദേഹം വീണത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.