CEE Kerala

കേരളത്തിലെ എൽ.എൽ.എം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ സർക്കാർ/സ്വകാര്യ ലോ കോളേജുകളിലെ 2025-26 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകൾ ജൂലൈ 10 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കേരള എഞ്ചിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ
2025-26 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ (സിബിടി) ഏപ്രിൽ 23 മുതൽ 29 വരെ നടക്കും. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04712525300 എന്ന നമ്പറിൽ ബന്ധപ്പെടാം.

സിസ്റ്റം അസിസ്റ്റന്റ് ഒഴിവ്: പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ അപേക്ഷ ക്ഷണിച്ചു
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് മാർച്ച് 18 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.