Ceasefire Agreement

Operation Sindoor

ഓപ്പറേഷൻ സിന്ദൂറിൽ വിശദീകരണം തേടി ഡിഎംകെ; വെടിനിർത്തൽ ഉപാധികൾ വ്യക്തമാക്കണമെന്ന് കോൺഗ്രസ്

നിവ ലേഖകൻ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് തീവ്രവാദ കേന്ദ്രങ്ങളെ തിരിച്ചറിയാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ഇളങ്കോവൻ ആവശ്യപ്പെട്ടു. ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ആവശ്യപ്പെട്ടു.

India-Pakistan ceasefire

ഇന്ത്യാ-പാക് വെടിനിർത്തൽ: തരൂരിന്റെ നിലപാട് കോൺഗ്രസിൽ ഭിന്നതയുണ്ടാക്കുന്നു

നിവ ലേഖകൻ

ഇന്ത്യാ-പാക് വെടിനിർത്തൽ കരാറിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ വ്യത്യസ്ത നിലപാട് ശ്രദ്ധേയമാകുന്നു. 1971-ലെ സാഹചര്യമല്ല 2025-ലേതെന്നും ഭീകരരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ കോൺഗ്രസ് വിമർശിച്ചതിന് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം.

India-Pak ceasefire

ഇന്ത്യാ-പാക് വെടിനിർത്തൽ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ഇങ്ങനെ

നിവ ലേഖകൻ

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള തീരുമാനം വിവേകപൂർണ്ണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ഗവൺമെന്റിന്റെ വാർഷിക പരിപാടികൾ മെയ് 13 മുതൽ പുനരാരംഭിക്കുമെന്നും അറിയിച്ചു.