CCI

Whatsapp user data

ഉപയോക്താക്കളുടെ ഡാറ്റ സ്വകാര്യ സ്വത്ത്; പങ്കിടാൻ തയ്യാറല്ലെന്ന് മെറ്റ

നിവ ലേഖകൻ

വാട്ട്സ്ആപ്പ് ഉപഭോക്താക്കളുടെ ഡാറ്റ സ്വകാര്യ സ്വത്താണെന്നും അത് എതിരാളികളുമായി പങ്കിടാൻ തയ്യാറല്ലെന്നും മെറ്റ അറിയിച്ചു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) ചുമത്തിയ 213.14 കോടി രൂപയുടെ പിഴയുമായി ബന്ധപ്പെട്ട കേസിൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിൽ (NCLAT) വാദം കേൾക്കുന്നതിനിടെയാണ് മെറ്റ ഈ നിലപാട് വ്യക്തമാക്കിയത്. ഈ കേസിന്റെ പശ്ചാത്തലത്തിൽ ഡാറ്റാ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തർക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്.