Catholicos

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ബസേലിയോസ് ജോസഫ് ബാവ സ്ഥാനമേറ്റു
പുത്തന്കുരിശ് കത്തീഡ്രലില് വെച്ച് നടന്ന ചടങ്ങില് യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ സ്ഥാനമേറ്റു. വലിയ മെത്രാപ്പോലീത്ത എബ്രഹാം മോര് സേവേറിയോസ് ചടങ്ങുകള്ക്ക് മുഖ്യ കാര്മികത്വം വഹിച്ചു. പാത്രിയര്ക്കീസ് ബാവായുടെ പ്രതിനിധികളും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങില് പങ്കെടുത്തു.

യാക്കോബായ സഭയ്ക്ക് പുതിയ കാതോലിക്ക; ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു
ബെയ്റൂത്തിൽ വെച്ച് യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി അദ്ദേഹത്തിന്റെ സ്ഥാനപ്പേര്.

ജോസഫ് മാർ ഗ്രിഗോറിയോസ് ഇന്ന് യാക്കോബായ സഭയുടെ കാതോലിക്കയായി വാഴിക്കപ്പെടും
ബെയ്റൂട്ടിലെ സെന്റ് മേരിസ് കത്തീഡ്രൽ പള്ളിയിൽ ഇന്ത്യൻ സമയം രാത്രി 8.30ന് വാഴിക്കൽ ശുശ്രൂഷ നടക്കും. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. ഈ മാസം 30ന് കേരളത്തിൽ തിരിച്ചെത്തുന്ന പുതിയ കാതോലിക്കാ ബാവയ്ക്ക് യാക്കോബായ സഭയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും.