Catholic Congress

ഹാൽ സിനിമ: കത്തോലിക്കാ കോൺഗ്രസിനോട് ഹൈക്കോടതിയുടെ ചോദ്യങ്ങൾ
നിവ ലേഖകൻ
ഹാൽ സിനിമയിലെ രംഗങ്ങൾ നീക്കം ചെയ്യേണ്ടതില്ലെന്ന ഉത്തരവിനെതിരായ അപ്പീലിൽ കത്തോലിക്കാ കോൺഗ്രസിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യങ്ങൾ. സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ രംഗങ്ങൾ നീക്കാനോ കൂട്ടിച്ചേർക്കാനോ സാധ്യമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കത്തോലിക്കാ കോൺഗ്രസിന്റെ അപ്പീൽ ഉത്തരവിനായി മാറ്റി.

വഖഫ് ബിൽ: എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ്
നിവ ലേഖകൻ
വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ എംപിമാരോട് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവുമില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിക്കും.