സിനിമാ ജീവിതത്തിലെ അനുഭവങ്ങള്\u200d പങ്കുവെച്ച് സംവിധായകന്\u200d സത്യന്\u200d അന്തിക്കാട്. ആരെക്കൊണ്ടും അഭിനയിപ്പിക്കാമെന്ന അഹങ്കാരം ഉണ്ടായിരുന്നെന്നും പിന്നീട് അത് മാറിയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള ഒരു നടിയെ വിളിച്ച സംഭവത്തിലൂടെയാണ് തന്റെ ഈ അഹങ്കാരം മാറിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.