തെലങ്കാനയിൽ ജാതി സെൻസസ് ആരംഭിച്ചു. എൺപതിനായിരത്തിലധികം ഉദ്യോഗസ്ഥർ വിവരശേഖരണത്തിന് നിയോഗിക്കപ്പെട്ടു. മൂന്നാഴ്ച കൊണ്ട് സെൻസസ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ആർഎസ്എസ് വക്താവ് സുനിൽ ആംബേകർ ജാതി സെൻസസിനെ പിന്തുണയ്ക്കുന്നതായി സൂചന നൽകി. സാമൂഹികമായി പിന്നോട്ടു നിൽക്കുന്ന വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഇത് ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് തെരഞ്ഞെടുപ്പിനോ രാഷ്ട്രീയ ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മിസ് ഇന്ത്യ മത്സരത്തില് ദളിത്, ഗോത്ര, ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലെന്ന് രാഹുല് ഗാന്ധി ചൂണ്ടിക്കാട്ടി. ജാതി സെന്സസിന്റെ ആവശ്യകത അദ്ദേഹം ഉന്നയിച്ചു. കോണ്ഗ്രസ് അധികാരത്തില് വന്നാല് ജാതി സെന്സസ് നടപ്പാക്കുമെന്നും സംവരണ പരിധി നീക്കുമെന്നും രാഹുല് പ്രഖ്യാപിച്ചു.