caste abuse

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയം; വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ജാതി അധിക്ഷേപം നടത്തിയ ഡീൻ സി.എൻ. വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച് ബിജെപി സിൻഡിക്കേറ്റ് അംഗം രംഗത്തെത്തിയത് വിവാദമായി. ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു
കേരള സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാര്ത്ഥിയുടെ പരാതിയില് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കാന് ഉന്നതവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; എസ്സി-എസ്ടി കമ്മീഷന് പരാതി
കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ സംസ്കൃത വിഭാഗം മേധാവിക്കെതിരെ ഗവേഷണ വിദ്യാർത്ഥി പരാതി നൽകി. ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് വിപിൻ വിജയൻ കമ്മീഷനെ സമീപിച്ചത്. അധ്യാപകരുടെ ഭാഗത്തുനിന്ന് ഇത്തരം നടപടികൾ ഉണ്ടാകാൻ പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീനെതിരെ പരാതി നൽകി ഗവേഷക വിദ്യാർത്ഥി
കേരള സർവകലാശാലയിലെ ഡീൻ ജാതീയമായി അധിക്ഷേപിച്ചെന്ന് ഗവേഷക വിദ്യാർത്ഥിയുടെ പരാതി. ഡോ. സി എൻ വിജയകുമാരിക്കെതിരെ വിപിൻ വിജയൻ എന്ന വിദ്യാർത്ഥിയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.

കൊടിക്കുന്നിൽ സുരേഷിനെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്
കൊടിക്കുന്നിൽ സുരേഷിനെതിരെ ജാതീയ അധിക്ഷേപവുമായി കെ.എം.സി.സി. നേതാവ് രംഗത്ത്. സണ്ണി ജോസഫിനെതിരായ കൊടിക്കുന്നിൽ സുരേഷിന്റെ വിമർശനവുമായി ബന്ധപ്പെട്ട വാർത്ത പങ്കുവെച്ചാണ് സി.എച്ച്. സെന്റർ റിയാദ് ഘടകത്തിന്റെ നേതാവായ യു.പി. മുസ്തഫയുടെ വിവാദ പരാമർശം. സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

കൊല്ലം ചിറ്റുമലയിൽ സിപിഐ നേതാക്കൾക്കെതിരെ ജാതി അധിക്ഷേപ കേസ്
കൊല്ലം ചിറ്റുമലയിൽ മതില് കെട്ടുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഉൾപ്പെടെ 9 പേർക്കെതിരെ കേസ്. കെപിഎംഎസ് നേതാവിൻ്റെ വീട്ടിൽ മതില് കെട്ടുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കമാണ് കേസിനാധാരം. സി.പി.ഐ നേതാക്കൾ വീട്ടിലെ സ്ത്രീയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നാണ് പരാതി.

കൃഷ്ണകുമാറിൻ്റെ മകൾക്കെതിരെ ജാതീയ അധിക്ഷേപം; ജീവനക്കാരുടെ ആരോപണം
കൃഷ്ണകുമാറിൻ്റെ മകൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജീവനക്കാർ രംഗത്ത്. തങ്ങളെ ജാതീയമായി അധിക്ഷേപിച്ചെന്നും അടിച്ചമർത്താൻ ശ്രമിച്ചെന്നും ജീവനക്കാർ ആരോപിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ജീവനക്കാരുടെ മേൽവിലാസമാണ് ഉപയോഗിച്ചിരുന്നതെന്നും അവർ പറയുന്നു.