Cash on Delivery

Cash on Delivery Charges

ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പ്: കേന്ദ്രസർക്കാർ അന്വേഷണത്തിന് ഒരുങ്ങുന്നു

നിവ ലേഖകൻ

ഇ-കൊമേഴ്സ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഓൺലൈനായി പണമടയ്ക്കുമ്പോളും, ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോളും വിലയിൽ വ്യത്യാസം വരുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണം നടത്തുന്നു. ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് എന്തിനാണ് അധിക തുക ഈടാക്കുന്നതെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. പെയ്മെന്റുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.