ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യ ഓസ്കാർ നോമിനി കാർല സോഫിയ ഗാസ്കോൺ. എമിലിയ പെരസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള നോമിനേഷൻ. കാൻ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡർ എന്ന ബഹുമതിയും ഗാസ്കോണിനുണ്ട്.