Car Explosion

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു
നിവ ലേഖകൻ
പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു. ആറു വയസ്സുകാരന് ആല്ഫ്രഡ് മാര്ട്ടിനാണ് മരിച്ചത്. ഇതോടെ അപകടത്തില് മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി. അപകടത്തില് ഗുരുതരമായി പരുക്കേറ്റ എല്സി ചികിത്സയിലാണ്.

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്ക്
നിവ ലേഖകൻ
പാലക്കാട് ചിറ്റൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരുക്കേറ്റു. ചിറ്റൂർ അത്തിക്കോട് ആണ് സംഭവം നടന്നത്. പരുക്കേറ്റവരെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.