യുഎഇയിലെ 10,346 വിദ്യാർഥികൾ ഒരുമിച്ചിരുന്ന് തുണി സഞ്ചികളിൽ ചിത്രം വരച്ച് ഗിന്നസ് റെക്കോഡ് സ്ഥാപിച്ചു. ഷാർജയിലെ പെയ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാർഥികളാണ് ഈ നേട്ടം കൈവരിച്ചത്. യുഎഇയുടെ സുസ്ഥിരതാ മുന്നേറ്റത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം നടത്തിയത്.