Cancer Patients

KSRTC free travel

കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

നിവ ലേഖകൻ

സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സയ്ക്ക് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ താഴോട്ടുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര ലഭിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് യാത്ര ചെയ്യാമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

Cancer Patients Rest Center

കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമ കേന്ദ്രം ഒരുങ്ങുന്നു!

നിവ ലേഖകൻ

കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി അത്യാധുനിക വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. 1985 എംബിബിഎസ് ബാച്ച് വിദ്യാർത്ഥികളാണ് ഈ സംരംഭത്തിന് പിന്നിൽ. കാൻസർ വാർഡിനോട് ചേർന്ന് 1000 ചതുരശ്ര അടിയിലാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.