Canada

കാനഡയിൽ ലിബറൽ പാർട്ടിക്ക് വിജയം; കാർണി പ്രധാനമന്ത്രിയായി തുടരും
കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയിച്ചു. മാർക്ക് കാർണി പ്രധാനമന്ത്രിയായി തുടരും. 165 സീറ്റുകൾ നേടിയാണ് ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

വാൻകൂവറിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 9 പേർ മരിച്ചു
കാനഡയിലെ വാൻകൂവറിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ഒൻപത് പേർ മരിച്ചു. മുപ്പത് വയസ്സുള്ള പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം അപകടമാണോ അതോ ആസൂത്രിത ആക്രമണമാണോ എന്ന കാര്യത്തിൽ പോലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

കാനഡയിൽ കാണാതായ മലയാളി ഫിന്റോ ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തി
കാനഡയിൽ കാണാതായ മലയാളി ഫിന്റോ ആൻറണിയെ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂർ നീലീശ്വരം സ്വദേശിയാണ് ഫിന്റോ.

കാനഡയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു
കാനഡയിലെ റോക്ക്ലാൻഡിൽ ശനിയാഴ്ച രാവിലെ ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.

ടൊറന്റോയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; രണ്ട് യുവാക്കൾക്കായി പോലീസ് തിരച്ചിൽ
ടൊറന്റോയിലെ ശ്രീകൃഷ്ണ വൃന്ദാവന ക്ഷേത്രത്തിന് നേരെ ആക്രമണം. രണ്ട് യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്
കാനഡയിൽ ഏപ്രിൽ 28ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം ചുമതലയേറ്റ കാർണി, രണ്ടാഴ്ചയ്ക്കുള്ളിൽ പാർലമെന്റ് പിരിച്ചുവിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യുഎസ്-കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാർക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക് കാർണി അധികാരമേറ്റു. ഒക്ടോബർ 20 ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ഇന്ത്യൻ വംശജരായ കമൽ ഖേരയും അനിത ആനന്ദും മന്ത്രിസഭയിലുണ്ട്.

മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരമായി മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി. ഒക്ടോബർ 20ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് വരെയാണ് കാലാവധി. ലിബറൽ പാർട്ടിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ക്രിസ്റ്റിയ ഫ്രീലാൻഡിനെ പരാജയപ്പെടുത്തിയാണ് കാർണി പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.

സയണിസ്റ്റ് ആണെന്ന് ട്രൂഡോ; പ്രസ്താവന വിവാദത്തിൽ
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ താൻ ഒരു സയണിസ്റ്റ് ആണെന്ന് പ്രഖ്യാപിച്ചത് വിവാദമായി. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രസ്താവന വലിയ വിമർശനത്തിന് ഇടയാക്കി. സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്കും ഇത് വഴിവെച്ചു.

ടൊറോന്റോയിൽ വിമാനം മറിഞ്ഞു; 18 പേർക്ക് പരിക്ക്
കാനഡയിലെ ടൊറോന്റോ വിമാനത്താവളത്തിൽ വലിയൊരു വിമാനാപകടം. ലാൻഡിംഗിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു. 18 പേർക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം.

ട്രംപിന്റെ ഇറക്കുമതി തീരുവയിൽ വഴിമാറ്റം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെക്സിക്കോയ്ക്കും കാനഡയ്ക്കുമെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയിൽ വൈകലുകൾ ഉണ്ടാകും. മെക്സിക്കോയ്ക്കെതിരെയുള്ള തീരുവ താൽക്കാലികമായി മരവിപ്പിച്ചു. കാനഡയുമായുള്ള ചർച്ചകളിൽ ധാരണയായതിനെ തുടർന്നാണ് ഈ തീരുമാനം.

ഉൽക്കാശില വീട്ടുമുറ്റത്ത് പതിച്ചു; കാനഡയിലെ വീട്ടമ്മയ്ക്ക് അപൂർവ്വ അനുഭവം
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ലോറ കെല്ലിയുടെ വീട്ടുമുറ്റത്ത് ഉൽക്കാശില പതിച്ചു. സായാഹ്ന നടത്തം കഴിഞ്ഞ് വീട്ടിലെത്തിയ കെല്ലിയെ വരവേറ്റത് വീട്ടുമുറ്റത്തെ അസാധാരണമായ പൊടിപടലമായിരുന്നു. അല്ബെര്ട്ട സര്വകലാശാലയിലെ വിദഗ്ധർ ഉൽക്കാപതനം സ്ഥിരീകരിച്ചു.