Campaign

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
ലഹരിവിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചാണ് പ്രധാന കർമ്മ പരിപാടികൾ. സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സർവ്വ തലങ്ങളിലുമുള്ള ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വഖഫ് നിയമഭേദഗതി: ദേശീയ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു
വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് ദേശീയ തലത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ബിജെപി. ഈ മാസം 20 മുതൽ അടുത്ത മാസം 5 വരെയാണ് പരിപാടി. മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങൾ സംഘടിപ്പിക്കും.

ലഹരിവിരുദ്ധ ക്യാമ്പയിൻ: സ്കൂളുകൾ കേന്ദ്രീകരിച്ച് ജൂണിൽ തുടക്കമിടുമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ വർധനവിനെതിരെ ശക്തമായ നടപടികളുമായി സർക്കാർ. സ്കൂളുകൾ കേന്ദ്രീകരിച്ച് ജൂണിൽ വിപുലമായ ക്യാമ്പയിൻ ആരംഭിക്കും. പോലീസ്, എക്സൈസ്, എൻഫോഴ്സ്മെന്റ് ടീമുകൾ ക്യാമ്പയിനിൽ പങ്കാളികളാകും.