കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്ഐ) ഉത്സവകാലത്ത് മൂന്നു ദിവസത്തെ ജീവനുള്ള മത്സ്യ വില്പ്പന മേള സംഘടിപ്പിക്കുന്നു. കൂടുകൃഷിയില് വളര്ത്തിയ കരിമീന്, കാളാഞ്ചി, ചെമ്പല്ലി എന്നിവ ലഭ്യമാകും. ഡിസംബര് 22 മുതല് 24 വരെ രാവിലെ 7 മുതല് വൈകിട്ട് 6 വരെയാണ് മേള.