അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫുട്ബോൾ താരം സി.വി. സീനയെ ഭഗത് സോക്കർ ക്ലബ്ബ് ആദരിച്ചു. മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളും മരട് നഗരസഭ കൗൺസിലർ പി.ഡി. രാജേഷും പങ്കെടുത്തു. ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള സീന നിരവധി കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകി വരുന്നു.