C-DAC

സി-ഡാക് ഇൻസ്റ്റിറ്റ്യൂട്ടിൽ എം ടെക് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
നിവ ലേഖകൻ
കേന്ദ്ര ഗവൺമെൻ്റിൻ്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സി-ഡാക്കിന് കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ (എം ടെക്) പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രോണിക്സിൽ വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം ടെക് പ്രോഗ്രാം നടത്തുന്നത്. ജൂലൈ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.