Bus Strike

അങ്കമാലിയിലെ സ്വകാര്യ ബസ് സമരം ഒത്തുതീർപ്പായി; ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും
അങ്കമാലിയിൽ സ്വകാര്യ ബസ് തൊഴിലാളികൾ വേതന വർധന ആവശ്യപ്പെട്ട് നടത്തിയ സമരം ഒത്തുതീർപ്പായി. ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. ഇന്ന് മുതൽ അങ്കമാലിയിൽ ബസുകൾ സർവീസ് പുനരാരംഭിക്കും.

കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് സമരം ഒത്തുതീർപ്പായി; നാളെ മുതൽ സർവീസ്
കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ നടന്ന സമരം ഒത്തുതീർന്നു. ബസുകളുടെ സർവീസ് സമയം വർദ്ധിപ്പിക്കാനും പഞ്ചിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ ബസിന്റെ പെർമിറ്റ് റദ്ദാക്കും.

സ്വകാര്യ ബസ് സമരം: മന്ത്രി ഗണേഷ് കുമാറുമായുള്ള ചർച്ച പരാജയം; അനിശ്ചിതകാല സമരം 22 മുതൽ
സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. 140 കിലോമീറ്റർ അധികം ഓടുന്ന ബസ്സുകളുടെ പെർമിറ്റ് പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും.

ഇന്ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; വിദ്യാർത്ഥി യാത്രാ നിരക്ക് വർധനവ് ആവശ്യപ്പെട്ട് ബസുടമകൾ
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അനുകൂല തീരുമാനമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെ നടക്കും.

നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധം
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ഗതാഗത കമ്മീഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമര പ്രഖ്യാപനം. ബസ് നിരക്ക് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.