Bus Accident

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ നിശ്ചയ ചടങ്ങിനായി പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും കോട്ടക്കൽ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽ; നിരവധി പേർക്ക് പരിക്ക്
ഇടുക്കി രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ താമസമാക്കിയ സ്ത്രീകളും പുരുഷന്മാരുമടക്കം 19 പേരാണ് ബസ്സിലുണ്ടായിരുന്നത്.

ജമ്മു കശ്മീരിൽ സിആർപിഎഫ് ബസ് അപകടം; മൂന്ന് ജവാന്മാർക്ക് ദാരുണാന്ത്യം
ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ജവാന്മാർ മരിച്ചു. ഉധംപൂരിന് സമീപം രാവിലെ 10:30 ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽ പരുക്കേറ്റ പതിനഞ്ചോളം ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിൽ സ്വകാര്യ ബസ് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ താണയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ മത്സരിച്ച് ഓടുന്നതിനിടെയുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19) ആണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ അശ്വതി ബസ്, സ്കൂട്ടറിലിടിച്ച് ദേവനന്ദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.

ജമ്മു കാശ്മീരിൽ തീർത്ഥാടക ബസ് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
ജമ്മു കാശ്മീരിൽ തീർത്ഥാടകരെ വഹിച്ചുകൊണ്ടിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.

മൂന്നാറിൽ ബസ് അപകടം: മൂന്ന് വിദ്യാർത്ഥികൾ മരിച്ചു
മൂന്നാറിലെ എക്കോ പോയിന്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

കോഴിക്കോട് ബസ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട് അരയിടത്ത് പാലത്തിൽ സംഭവിച്ച ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മുഹമ്മദ് സാനിഹ് മരിച്ചു. അമിത വേഗതയിലായിരുന്നു ബസ് ഓടിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബസ് ഡ്രൈവർ ഒളിവിലാണ്.

കോഴിക്കോട് സ്വകാര്യ ബസ് അപകടം: 50ലധികം പേർക്ക് പരുക്ക്
കോഴിക്കോട്ട് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 50ലധികം പേർക്ക് പരിക്കേറ്റു. മുന്നിലെ ബൈക്കിനെ ഇടിക്കാതിരിക്കാൻ ബ്രേക്ക് അമർത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷി പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് സ്വകാര്യ ബസ് അപകടം: നിരവധി പേർക്ക് പരുക്ക്
കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടു, രണ്ടുപേരുടെ അവസ്ഥ ഗുരുതരമാണ്. ബസിന്റെ ടയർ തേഞ്ഞുതീർന്നതായി കണ്ടെത്തി.

വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസ് അപകടം; യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വെഞ്ചിലാസ് എന്നയാൾ അപകടത്തിൽപ്പെട്ട് മരിച്ചു. ബസ് വളവിൽ വെട്ടിച്ചപ്പോൾ കൈ പുറത്തേക്ക് പോയി പോസ്റ്റിൽ ഇടിച്ചതാണ് അപകടകാരണം. മറ്റൊരാൾക്ക് പരിക്കേറ്റു.

കർണാടകയിൽ ബസ് യാത്രക്കിടെ വനിതാ യാത്രക്കാരിയുടെ ദാരുണാന്ത്യം
കർണാടകയിൽ ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ ശ്രമിക്കുന്നതിനിടെ ജനാലയിലൂടെ തല പുറത്തിട്ട വനിതാ യാത്രക്കാരിയുടെ തലയിൽ ലോറി ഇടിച്ചു മരിച്ചു. ഗുണ്ടൽപേട്ടിന് സമീപം ജനുവരി 25-നാണ് അപകടം നടന്നത്. ചാമരാജനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.