മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മണിപ്പൂരിലെ ടെങ്നൗപാൽ ജില്ലയിൽ സംയുക്ത സേന മൂന്ന് അനധികൃത ബങ്കറുകൾ കണ്ടെത്തി നശിപ്പിച്ചു. ബങ്കറുകളിൽ നിന്ന് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. സൈന്യത്തെ കണ്ട് അക്രമികൾ അതിർത്തി കടന്ന് രക്ഷപ്പെട്ടു.