Building Regulations

Kerala fire safety guidelines

പഴയ കെട്ടിടങ്ങളുടെ അഗ്നി സുരക്ഷയ്ക്ക് സംയുക്ത മാർഗരേഖ: മുഖ്യമന്ത്രിയുടെ നിർദേശം

നിവ ലേഖകൻ

പഴയ കെട്ടിടങ്ങളുടെ അഗ്നി സുരക്ഷാ സംവിധാനങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പും അഗ്നിസുരക്ഷാ വകുപ്പും സംയുക്തമായി മാർഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 2011 നു മുമ്പ് നിർമ്മിച്ച കെട്ടിടങ്ങളിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനാണ് പുതിയ മാർഗനിർദേശം. കെട്ടിടങ്ങളുടെ ഫയർ എൻ.ഒ.സി സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.