ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകളാണ്. മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതികൾ, സിൽവർലൈൻ, എയിംസ് എന്നിവയെല്ലാം ബജറ്റിൽ പ്രധാന വിഷയങ്ങളാണ്. കടൽക്ഷോഭം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് കേന്ദ്രസഹായവും സംസ്ഥാനം പ്രതീക്ഷിക്കുന്നു.