Headlines

Prithviraj Bro Daddy sexual assault case
Cinema

‘ബ്രോ ഡാഡി’ സെറ്റിലെ പീഡന പരാതി: പ്രതികരിച്ച് പൃഥ്വിരാജ്, അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കി

‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ പൃഥ്വിരാജ് സുകുമാരൻ പ്രതികരിച്ചു. വിവരമറിഞ്ഞയുടൻ അസിസ്റ്റന്റ് ഡയറക്ടർ മൻസൂറിനെ പുറത്താക്കിയതായി അദ്ദേഹം വ്യക്തമാക്കി. പൊലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചതായും പൃഥ്വിരാജ് പറഞ്ഞു.