Britain

ഇന്ത്യ-ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയും ബ്രിട്ടനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങൾക്കും സ്വതന്ത്ര വ്യാപാര കരാർ ഗുണകരമാണെന്നും ഗസ്സയിലെയും യുക്രൈനിലെയും സംഘർഷങ്ങൾ ചർച്ചാവിഷയമായെന്നും മോദി- സ്റ്റാമർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രശംസിച്ചു.

ഇന്ത്യ-ബ്രിട്ടൻ വ്യാപാര ചർച്ചകൾ ഇന്ന് മുംബൈയിൽ
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ ഇന്ന് മുംബൈയിൽ നടക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഭവനിൽ വെച്ച് കൂടിക്കാഴ്ച നടത്തും. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും.

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടൻ
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ബ്രിട്ടൻ. ഓസ്ട്രേലിയയ്ക്കും കാനഡയ്ക്കും പിന്നാലെയാണ് ബ്രിട്ടൻ്റെ പ്രഖ്യാപനം. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ അറിയിച്ചു.

പാരീസ് ഒളിംപിക്സ് ഹോക്കി: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ
പാരീസ് ഒളിംപിക്സിലെ ഹോക്കി പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ തോൽപ്പിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1 എന്ന സമനിലയിൽ പിരിഞ്ഞ മത്സരം ...