BRICS

ഡോളറിനെ തകര്ക്കാന് ശ്രമിച്ചാല് താരിഫ് ഈടാക്കും; ബ്രിക്സ് രാജ്യങ്ങള്ക്ക് ട്രംപിന്റെ താക്കീത്
അമേരിക്കന് ഡോളറിനെ തകര്ക്കാന് ശ്രമിച്ചാല് ബ്രിക്സ് രാജ്യങ്ങള്ക്കെതിരെ 10% താരിഫ് ചുമത്തുമെന്ന് ഡൊണാള്ഡ് ട്രംപിന്റെ ഭീഷണി. ബ്രിക്സ് രാജ്യങ്ങള് വ്യാപാരത്തിനും പണമിടപാടിനുമായി പൊതുവായ കറന്സിക്ക് രൂപം നല്കാന് ശ്രമിക്കുന്നതാണ് ട്രംപിന്റെ ഈ പ്രതികരണത്തിന് കാരണം. ഡോളറിനെ തകര്ക്കാന് ശ്രമിക്കുന്നില്ലെന്ന് ഇന്ത്യ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യത്വത്തിന് മുൻതൂക്കം നൽകുമെന്ന് മോദി; അടുത്ത വർഷം ഇന്ത്യ ബ്രിക്സ് അധ്യക്ഷസ്ഥാനത്തേക്ക്
അടുത്ത വർഷം ബ്രിക്സ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ ലോകകാര്യങ്ങളിൽ മനുഷ്യത്വത്തിന് പ്രാധാന്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ ശക്തമായ ആഗോള നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി സുരക്ഷയ്ക്കും ഇന്ത്യ മുൻഗണന നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.

ബ്രിക്സിനെതിരെ ട്രംപ്; അമേരിക്കൻ വിരുദ്ധ നിലപാട് സ്വീകരിച്ചാൽ 10% നികുതി ചുമത്തും
അമേരിക്കൻ വിരുദ്ധ നിലപാടുകളുള്ള രാജ്യങ്ങൾക്ക് 10% അധിക നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് രാജ്യങ്ങൾ അപലപിച്ചിരുന്നു.