Bribery Case

സുൽത്താൻ ബത്തേരി കോഴക്കേസ്: കെ. സുരേന്ദ്രന് ജാമ്യം
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം. സുൽത്താൻ ബത്തേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. സി.കെ. ജാനുവിന് കോഴ നൽകിയെന്നാണ് കേസ്.

കൈക്കൂലി കേസിലെ ആർടിഒയ്ക്ക് എക്സൈസ് കേസും
കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ടി.എം. ജെഴ്സണെതിരെ എക്സൈസ് കേസെടുക്കും. വീട്ടിൽ നിന്ന് 49 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. 60,000 രൂപ കൈക്കൂലി പണവും കണ്ടെത്തി.

അദാനിക്കെതിരായ കൈക്കൂലി കേസ്: യുഎസ് നടപടിയെ ട്രംപ് അനുകൂലി വിമർശിച്ചു
ഗൗതം അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരായ കൈക്കൂലി കേസിൽ അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നടപടിയെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ലാൻസ് ഗുഡൻ വിമർശിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൈക്കൂലി നൽകിയെന്നും ഈ തട്ടിപ്പ് മറച്ചുവെച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് പണം തട്ടിയെന്നുമാണ് അദാനിക്കെതിരായ ആരോപണം. ഈ നടപടി ബിസിനസ് സംരംഭകരെ ദ്രോഹിക്കുന്നതാണെന്നും ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗുഡൻ പറഞ്ഞു.

കെ.എം ഷാജിക്കെതിരായ കോഴക്കേസ് തള്ളി; സംസ്ഥാന സര്ക്കാരിന് തിരിച്ചടി
മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസില് സംസ്ഥാന സര്ക്കാരിന് തിരിച്ചടി. വിജിലന്സ് കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്ക്കാര് നല്കിയ അപ്പീല് സുപ്രീംകോടതി തള്ളി. കെ എം ഷാജിക്ക് നേരിട്ട് കോഴ ആരും നല്കിയതായി മൊഴിയില് ഇല്ലെന്നാണ് കോടതിയുടെ നീരിക്ഷണം.

കെ.എം.ഷാജി കോഴക്കേസ്: സർക്കാർ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കെ.എം.ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിനെതിരെയുള്ള സർക്കാർ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ മൊഴികൾ സംസ്ഥാനം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 2014-ൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് കേസ്.

മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തമാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. ഹർജിയിൽ കെ സുരേന്ദ്രന് കോടതി നോട്ടീസ് അയച്ചു.

കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ റിമാൻഡിൽ; 75,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം
ഇടുക്കി ഡിഎംഒ ഡോക്ടർ മനോജ് എല്ലിനെ കൈക്കൂലി കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ഹോട്ടൽ ഉടമയോട് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 75,000 രൂപ ആവശ്യപ്പെട്ടതായാണ് ആരോപണം. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.