Breath Analyzer

KSRTC breath analyzer

ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി

നിവ ലേഖകൻ

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. ആൽക്കഹോൾ ഉപയോഗിച്ചതായി സംശയിക്കുന്ന വ്യക്തികളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിർദ്ദേശം. രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവ് ആയാൽ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും കെഎസ്ആർടിസി നിർദ്ദേശിച്ചു.