കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്രെയിൻ എവിഎം ബാധിച്ച യുവാവിന് അപൂർവ്വ ചികിത്സാ വിജയം. ട്രാൻസ് വീനസ് റൂട്ട് എമ്പോളൈസേഷൻ എന്ന നൂതന ചികിത്സാരീതിയാണ് വിജയകരമായി പരീക്ഷിച്ചത്. ചികിത്സയ്ക്ക് ശേഷം യുവാവിന്റെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതിയുണ്ടായി.