Border Security Force

അതിര്ത്തി കടന്നുപോയ ബിഎസ്എഫ് ജവാനെ പാകിസ്താന് ഇന്ത്യക്ക് കൈമാറി
നിവ ലേഖകൻ
അബദ്ധത്തില് അതിര്ത്തി കടന്നതിനെ തുടര്ന്ന് പാകിസ്താന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന് പി കെ സാഹുവിനെ ഇന്ത്യക്ക് കൈമാറി. ഏപ്രിൽ 23 മുതൽ പാക് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ അട്ടാരി അതിർത്തിയിൽ വെച്ചാണ് കൈമാറിയത്. ഇന്ത്യയും പാകിസ്താനും തമ്മില് വെടിനിര്ത്തലിന് ധാരണയായതിനെ തുടര്ന്നാണ് ബിഎസ്എഫ് ജവാനെ തിരിച്ചയച്ചത്.

നുഴഞ്ഞുകയറ്റം തടയാൻ അതിര്ത്തിയില് തേനീച്ച വളര്ത്തലുമായി ബി.എസ്.എഫ്.
നിവ ലേഖകൻ
ഇന്ത്യ-ബംഗ്ലാദേശ് അതിര്ത്തിയില് നുഴഞ്ഞുകയറ്റം തടയാൻ ബി.എസ്.എഫ്. തേനീച്ച വളര്ത്തല് ആരംഭിച്ചു. 46 കിലോമീറ്റര് വേലിയില് തേനീച്ചക്കൂടുകള് സ്ഥാപിച്ചു. ഇതോടെ അനധികൃത പ്രവേശനവും കാലിക്കടത്തും കുറഞ്ഞതായി റിപ്പോര്ട്ട്.