Book Cover Controversy

Arundhati Roy book cover

അരുന്ധതി റോയിയുടെ പുസ്തക കവർ ചിത്രം: കേന്ദ്രത്തിന്റെ പ്രതികരണം തേടി ഹൈക്കോടതി

നിവ ലേഖകൻ

അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ 'മദർ മേരി കംസ് ടു മീ'യുടെ കവർ ചിത്രത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി. നിയമപരമായ മുന്നറിയിപ്പുകളൊന്നും നൽകാതെ അരുന്ധതി ബീഡി വലിക്കുന്ന ചിത്രം കവറായി ഉപയോഗിച്ചതിനെതിരായാണ് ഹർജി. നിയമപരമായ മുന്നറിയിപ്പ് വയ്ക്കുന്നതുവരെ പുസ്തകത്തിന്റെ വില്പന തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.