Bomb Threat

പ്രണയം നിരസിച്ചതിന് പ്രതികാരം; 11 സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതി പിടിയിൽ
പ്രണയം നിരസിച്ചതിന്റെ പ്രതികാരമായി 11 സംസ്ഥാനങ്ങളിലെ സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി അയച്ച സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതിയെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് ആണ് റെനെ ജോഷിൽഡെ എന്ന യുവതിയെ പിടികൂടിയത്. പ്രതികാരബുദ്ധിയോടെ യുവാവിനെ കുടുക്കാൻ യുവതി നടത്തിയ ഈ സൈബർ ആക്രമണം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

രജനികാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജമെന്ന് തെളിഞ്ഞു
രജനികാന്ത്, ധനുഷ് എന്നിവരുടെ വീടുകളിൽ ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് പോലീസ് പരിശോധന നടത്തി. തമിഴ്നാട് ഡി.ജി.പി ഓഫീസിലേക്ക് ലഭിച്ച ഇ-മെയിലിലാണ് വീടുകളിൽ സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്ന ഭീഷണിയുണ്ടായത്. എന്നാൽ, നടത്തിയ പരിശോധനയിൽ സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല.

മുല്ലപ്പെരിയാർ അണക്കെട്ട് തകർക്കുമെന്ന ഭീഷണിക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ ജില്ലാ കോടതിയുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ജില്ലാ പൊലീസ് മേധാവി ഇതിനായി നിയോഗിച്ചിരിക്കുന്നത്.

ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ
ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ക്ഷേത്രത്തിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം എത്തിയത്. തമിഴ്നാട് പൊലീസാണ് ബോംബ് വയ്ക്കാൻ സഹായിച്ചതെന്നാണ് മെയിലിൽ പറയുന്നത്.

മുംബൈയിൽ ഭീഷണി സന്ദേശം അയച്ച ജ്യോത്സ്യൻ അറസ്റ്റിൽ
മുംബൈയിൽ ആക്രമണ ഭീഷണി മുഴക്കിയ ജ്യോത്സ്യൻ അറസ്റ്റിലായി. ബിഹാർ സ്വദേശിയായ അശ്വിനികുമാറിനെയാണ് നോയിഡയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഭീഷണി സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തിട്ടുണ്ട്. ഫിറോസ് എന്ന സുഹൃത്തിനെ കേസിൽ കുടുക്കാൻ വേണ്ടിയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് പറഞ്ഞു.

ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി; അഞ്ച് സ്കൂളുകൾ ഒഴിപ്പിച്ചു
ഡൽഹിയിലെ അഞ്ച് സ്കൂളുകളിൽ ബോംബ് ഭീഷണി. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.

സുവർണ്ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ
അമൃത്സർ സുവർണ്ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സോഫ്റ്റ്വെയർ എഞ്ചിനീയറായ ശുഭം ദുബെയാണ് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് അറസ്റ്റിലായത്. പോലീസ് അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി. ഇ-മെയിൽ സന്ദേശത്തിലൂടെയാണ് ഭീഷണി ലഭിച്ചത്. ക്ഷേത്രത്തിനുള്ളിലെ പൈപ്പുകളിൽ സ്ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് സുവർണക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ലഭിച്ചു. 'കോമ്രേഡ് പിണറായി വിജയൻ' എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചത്. തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പ്രാർത്ഥനാ ഹാളിൽ ബോംബ് വെച്ചെന്ന് സന്ദേശം
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർത്ഥനാ ഹാളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. സി.ഐ.എസ്.എഫും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല.

ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തി
ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം തായ്ലൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഭീഷണി സന്ദേശം വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയത്.

കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി; പോലീസ് പരിശോധന
കൊച്ചി കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. രാവിലെ 10 മണിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.