ഗായകൻ അർമാൻ മാലിക് ദീർഘകാല പ്രണയത്തിനൊടുവിൽ ആഷ്ന ഷ്റോഫയെ വിവാഹം കഴിച്ചു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം ആരാധകരെ അമ്പരപ്പിച്ചു. ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖ കുടുംബത്തിൽ നിന്നുള്ള അർമാന്റെ വിവാഹം വലിയ ചർച്ചയായി മാറി.