Boeing 787

ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്ശനമാക്കി; കാരണം തേടി എയര്ക്രാഫ്റ്റ് ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന് ബ്യൂറോ
നിവ ലേഖകൻ
അഹമ്മദാബാദ് വിമാനപകടത്തിന്റെ പശ്ചാത്തലത്തില് രാജ്യത്ത് സര്വീസ് നടത്തുന്ന ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്ശനമാക്കി. അപകടത്തില്പ്പെട്ട വിമാനത്തില് പക്ഷി ഇടിച്ചിട്ടില്ലെന്നും പൈലറ്റുമാര്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില് കണ്ടെത്തല്. വിമാനത്തില് നിന്ന് കണ്ടെത്തിയ ബ്ലാക്ബോക്സ് വിശദ പരിശോധനയ്ക്കായി ഫൊറന്സിക് സയന്സ് ലബോറട്ടറിക്ക് കൈമാറും.

അഹമ്മദാബാദ് വിമാനാപകടം: ബോയിംഗ് 787 സർവീസുകൾ നിർത്തിവയ്ക്കില്ലെന്ന് അമേരിക്ക
നിവ ലേഖകൻ
അഹമ്മദാബാദ് വിമാനാപകടത്തിൽ ബോയിംഗ് 787 വിമാനങ്ങളുടെ സർവീസുകൾ നിർത്തിവയ്ക്കില്ലെന്ന് അമേരിക്ക അറിയിച്ചു. ദൃശ്യങ്ങൾ മാത്രം കണ്ടു അപകടത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അന്വേഷണത്തിനായി അമേരിക്കൻ സംഘം ഇന്ത്യയിലേക്ക് തിരിച്ചു.