Body Repatriation

Canada plane accident

കാനഡ വിമാനപകടം: മലയാളി വിദ്യാർത്ഥി ശ്രീഹരിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

നിവ ലേഖകൻ

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ടൊറന്റോയിൽ നിന്നും ജൂലൈ 24-ന് പുറപ്പെടുന്ന എ.ഐ. 188 എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ജൂലൈ 8-ന് കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലായിരുന്നു അപകടം നടന്നത്.