Board Exams

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ
സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെ നടക്കും. പത്താം ക്ലാസ്സിലെ പ്രധാന പരീക്ഷയും, പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷകളും, പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രണ്ടാമത്തെ ബോർഡ് പരീക്ഷയും ഇതിൽ ഉൾപ്പെടുന്നു.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026-ൽ നടക്കാനിരിക്കുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്തിറക്കി. 2026 ഫെബ്രുവരി 17 നും ജൂലൈ 15 നും ഇടയിൽ പരീക്ഷകൾ നടക്കും. ഇന്ത്യയിലും വിദേശത്തുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതും.

ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; 3.5 ലക്ഷത്തിലധികം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയും, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയും നടക്കും. 3.5 ലക്ഷത്തിലധികം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും
സിബിഎസ്ഇ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 4നും അവസാനിക്കും. പരീക്ഷാ ടൈം ടേബിൾ സിബിഎസ്ഇ വെബ്സൈറ്റിൽ ലഭ്യമാണ്.