പാലക്കാട് നിന്ന് വിജയിച്ച എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സ്പീക്കർ എ.എൻ ഷംസീർ നീല ട്രോളി ബാഗ് സമ്മാനിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം എം.എൽ.എ ഹോസ്റ്റലിൽ എത്തിച്ചാണ് സമ്മാനം നൽകിയത്. പുതിയ എം.എൽ.എമാർക്ക് ഭരണഘടനയും നിയമസഭാ ചട്ടങ്ങളും അടങ്ങുന്ന ബാഗ് നൽകുന്നത് പതിവാണെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു.