BLOs

ജോലിഭാരം താങ്ങാനാവുന്നില്ല; തഹസിൽദാർക്ക് സങ്കട ഹർജിയുമായി കൊണ്ടോട്ടിയിലെ ബിഎൽഒമാർ
നിവ ലേഖകൻ
അമിതമായ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊണ്ടോട്ടിയിലെ ബിഎൽഒമാർ തഹസിൽദാർക്ക് സങ്കട ഹർജി നൽകി. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്യേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. വോട്ട് നഷ്ടപ്പെട്ടാൽ തങ്ങൾക്കെതിരെ തിരിയുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ബിഎൽഒമാർക്കുണ്ട്.

ആലപ്പുഴയിൽ ബിഎൽഒമാരെ ശാസിച്ച് കളക്ടർ; ഫീൽഡിലിറങ്ങി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
നിവ ലേഖകൻ
ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ബിഎൽഒമാരെ രൂക്ഷമായി ശാസിച്ചു. മതിയായ രീതിയിൽ പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. 30 ബൂത്തുകൾ നിർബന്ധമായും സന്ദർശിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.